കാസമിറോ യുണൈറ്റഡിലേക്കെത്താനുള്ള സാധ്യതകൾ കൂടുന്നു..
കാസമിറോ യുണൈറ്റഡിലേക്കെത്താനുള്ള സാധ്യതകൾ കൂടുന്നു..
ഒടുവിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഡിഫെൻസീവ് മിഡ് ഫീൽഡർ എന്നാ സ്വപനം നിറവേറാൻ പോകുന്നു. റയൽ മാഡ്രിഡിൽ നിന്ന് ചരിത്രത്തിൽ തന്നെ എക്കാലത്തെയും മികച്ച ഡിഫെൻസീവ് മിഡ് ഫീൽഡർമാരിൽ ഒരാളായ കാസിമിറോയെ യുണൈറ്റഡ് ടീമിലെത്തിക്കാനുള്ള സാധ്യതകൾ ഏറുന്നു.പല പ്രമുഖ മാധ്യമ പ്രവർത്തകരും താരത്തിന് വേണ്ടി യുണൈറ്റഡ് ശക്തമായ ശ്രമത്തിൽ തന്നെയാണെന്ന് റിപ്പോർട്ട് ചെയ്യുന്നത്.
ഡേവിഡ് ഓർൻസ്റ്റീന്റെ റിപ്പോർട്ട് പ്രകാരം കാസമിറോയുടെ ഡീൽ നടന്നേക്കാമെന്ന് മനസിലാക്കി തരുന്നതാണ്. മാത്രമല്ല താരത്തിന് നിലവിൽ റയൽ മാഡ്രിഡിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടി സാലറിയാണ് യുണൈറ്റഡ് വാഗ്ദാനം ചെയ്യുന്നത്. അത് കൊണ്ട് തന്നെ താരം പേർസണൽ ടെർമസ് അംഗീകരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
നിലവിൽ കാസമിറോക്ക് പകരം കാമവിങ്കയെ പോലുള്ള യുവ താരങ്ങളെ റയൽ മാഡ്രിഡിൽ ടീമിലെത്തിച്ചിട്ടുണ്ട്. അത് കൊണ്ട് താരം യുണൈറ്റഡിലേക്ക് വരാൻ ഒരുക്കമാണെകിൽ ഈ ഡീൽ നടക്കാനുള്ള സാധ്യതകളെയെറാണ്. കാസമിരോയെ സ്വന്തമാക്കിയാൽ യുണൈറ്റഡ് ഡി ജോങ്ങിന്റെ ഡീലിൽ നിന്ന് പിന്മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
ToOur Whatsapp Group
Our Telegram
Our Facebook Page